ജില്ല ഗാട്ടാ ഗുസ്തി അസോ. ഭാരവാഹികൾ
കൊല്ലം: ജില്ലാ ഗാട്ടാ ഗുസ്തി അസോസിയേഷൻ രൂപീകരണം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. എണസ്റ്റ് നിർവ്വഹിച്ചു. ജോർജ് എഫ്.സേവ്യർ വലിയവീട് അദ്ധ്യക്ഷത വഹിച്ചു. ടൈറ്റസ് ലൂക്കോസ് ഗാട്ടാ ഗുസ്തിയുടെ ചരിത്രം വിശദീകരിച്ചു. ക്യാപ്ടൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, ബെൻസൻ പി.സ്റ്റാൻലി, ബെറ്റ്സി എഡിസൺ എന്നിവരാണ് രക്ഷാധികാരികൾ. മറ്റു ഭാരവാഹികൾ: ജോർജ് എഫ്.സേവ്യർ വലിയവീട് (പ്രസിഡന്റ്), ടൈറ്റസ് ലൂക്കോസ് (സീനിയർ വൈസ് പ്രസിഡന്റ്), വൈശാഖ്, ബ്രിജിത് അറയ്ക്കൽ, പെന്റി ഓസ്റ്റിൻ (വൈസ് പ്രസിഡന്റുമാർ),അനിൽ വിൽസൻ (ജനറൽ സെക്രട്ടറി), ജോയിമോൻ പീറ്റർ, നിസാം കണ്ണനല്ലൂർ, മഹേഷ് ഷാജഹാൻ (ജോയിന്റ് സെക്രട്ടറിമാർ), അഡ്വ. എസ്. ഷബീർ (ട്രഷറർ), വി.ടി. കുരീപ്പുഴ (പി.ആർ.ഒ), ആന്റണി ബോയ്, ശാന്തിനി പ്രകാശ്, പി. ഋഷിരാജ്, വിഷ്ണു (എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങൾ).