കെ.വി.വി.ഇ.എസ് യൂണിറ്റ് യോഗം
Thursday 30 April 2026 12:48 AM IST
കോട്ടയം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ് ) നീണ്ടൂർ യൂണിറ്റ് യോഗം ജില്ലാ പ്രസിഡന്റ് എം.കെ തോമസ് കുട്ടി ഉദ്ഘാടനം ചെയ്തു. എം.പി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ മുഖ്യപ്രസംഗം നടത്തി. സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.ഡി ജെയിംസ്, സി.കെ ശ്രീകുമാർ എന്നിവർ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റായി എം.പി പ്രകാശിനെ വീണ്ടും തിരഞ്ഞെടുത്തു. ബി.ജയകുമാർ (ജനറൽ സെക്രട്ടറി), ഷാജി ഫിലിപ്പ് ( ട്രഷറർ), പി.കെ കരുണാകരൻ (വൈസ് പ്രസിഡന്റ് ), കെ.എസ് മോഹനൻ (സെക്രട്ടറി ) എന്നിവരടങ്ങിയ 13 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.