മേയ് ദിന റാലിയും  സമ്മേളനവും ഇന്ന്

Friday 01 May 2026 12:25 AM IST

പാലാ : എ.ഐ.ടി.യു.സി പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് മേയ് ദിന റാലിയും സമ്മേളനവും നടക്കും. രാവിലെ 9.30 ന് റാലി തെക്കേക്കരയിൽ നിന്നാരംഭിക്കും. ടൗൺ ചുറ്റി ടൗൺ പ്രൈവറ്റ് സ്റ്റാൻഡിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.ശശിധരൻ മേയ് ദിന സന്ദേശം നൽകും. മണ്ഡലം പ്രസിഡന്റ് അഡ്വ.പയസ് രാമപുരം അദ്ധ്യക്ഷത വഹിക്കും. ജില്ലാ വൈസ് പ്രസിഡന്റ് ബാബു കെ.ജോർജ് മുഖ്യപ്രഭാഷണം നടത്തും. അഡ്വ.തോമസ് വി.ടി, പി.കെ.ഷാജകുമാർ, എം.ടി.സജി, ബിജു ടി.ബി, സിബി ജോസഫ്, അനു ബാബു തോമസ് എന്നിവർ പ്രസംഗിക്കും. മണ്ഡലം സെക്രട്ടറി പി.ആർ.തങ്കച്ചൻ സ്വാഗതം ആശംസിക്കും.