ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
Monday 04 May 2026 12:06 AM IST
തൃക്കൊടിത്താനം: മണികണ്ഠവയൽ ജോൺ പാറയിൽ ഗ്രന്ഥാലയം ആൻഡ് വായനശാല, സ്ത്രീശക്തി വനിതാവേദി എന്നിവയുടെ നേതൃത്വത്തിൽ കോട്ടയം സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ടുമെന്റുമായി സഹകരിച്ച് പാമ്പുകടി പ്രതിരോധവും പ്രാഥമിക ചികിൽസയും എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിനി സിബി ഉദ്ഘാടനം നിർവഹിച്ചു. സുമ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.എ മുഹമ്മദ് ഷെബിൻ ക്ലാസ് നയിച്ചു. ഉഷ രവീന്ദ്രൻ, എ.സി പുഷ്പവല്ലി, നിഷാ വി.ദേവൻ എന്നിവർ പങ്കെടുത്തു. സന്ധ്യ സുനിൽ സ്വാഗതവും, ആർ.ഹണിമോൾ നന്ദിയും പറഞ്ഞു.