കെ.എ.ടി.എഫ് നേതൃക്യാമ്പ്

Thursday 07 May 2026 12:52 AM IST

കോട്ടയം: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) ദക്ഷിണ മേഖല നേതൃക്യാമ്പ് ഇന്ന് രാവിലെ 9.30ന് കോട്ടയം ഓർക്കിഡ് റസിഡൻസിയിൽനടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ, റഫീഖ് മണിമല, കോട്ടയം നഗരസഭ കൗൺസിലർ ഉനൈസ് പാലപ്പറമ്പിൽ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷബീർ ഷാജഹാൻ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അമീൻ പിട്ടയിൽ എന്നിവർ പങ്കെടുക്കും. ട്രെയിനർമാരായ അൻഷാദ് അതിരമ്പുഴ, നൗഷാദ് കോപ്പിലാൻ, ടി.സി അബ്ദുൽ ലത്തീഫ് എന്നിവർ വിവിധ വിഷയങ്ങളിൽ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകും.