ശുചീകരണ പ്രവർത്തനം

Sunday 03 May 2026 12:56 AM IST
മരുതോങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം സതി ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: മാലിന്യമില്ലാത്ത മരുതോങ്കരയ്ക്കായി ഗ്രാമപഞ്ചായത്ത് ശുചിത്വമിഷൻ. ശുചീകരണ പ്രവർത്തനങ്ങൾക്ക് മാതൃകയാവുകയാണ്. ഇതിന്റെ ഭാഗമായി കുറ്റ്യാടി മുള്ളൻകുന്ന് റോഡിലെ ഇരുവശങ്ങളും ശുചീകരിച്ചു. തുടർന്ന് നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സതി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ഷാഹിറ ബഷീർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ആർ ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിവിജ വിനോദൻ, പഞ്ചായത്ത് സെക്രട്ടറി ടി.സുജിത്ത്, എം.കെ രവീന്ദ്രൻ, ടി.കെ അശ്റഫ് ,എച്ച്.ഐ കെ.പി സഹല ,നിമ്യരവി, രാഷ്ട്രീയ പാർട്ടിപ്രതിനിധികൾ, ഹരിതകർമ്മ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകരും പങ്കാളികളായി. ടി.പി ഗിരീഷ് കുമാർ സ്വാഗതവും എം.സി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.