വടയക്കണ്ടി നാരായണനെ അനുമോദിച്ചു
Friday 08 May 2026 12:43 AM IST
പയ്യോളി: ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം നേടിയ വടയക്കണ്ടി നാരായണനെ 'പരിസ്ഥിതി പയ്യോളി' അനുമോദിച്ചു. പയ്യോളി മുനിസിപ്പൽ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ പി എം ഹൈറുന്നീസ ഉദ്ഘാടനം ചെയ്തു. സിനിമ സംവിധായകൻ പപ്പൻ നരിപ്പറ്റ ഉപഹാരം നൽകി. പയ്യോളി ശാന്തി പാലിയേറ്റീവ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി വിജയൻ പെരിങ്ങാട് അദ്ധ്യക്ഷത വഹിച്ചു. കെ ശശിധരൻ പൊന്നാടയണിയിച്ചു. സരസ്വതി ബിജു കവിത ആലപിച്ചു. എൻ കെ ശശി വരച്ച ചിത്രം കൈമാറി. ഹംസ കാട്ടുകണ്ടി വൃക്ഷത്തൈ കൈമാറി. പ്രദീപ് കണിയാക്കൽ ഗാനാലാപനം നടത്തി. ടി കെ കണ്ണൻ, രാജൻ കൊളാവിപ്പാലം, മുസദിക്ക് പയ്യോളി, കെ.പി സവിത, ഫസീല നസീർ, രാമദാസൻ കീഴരീക്കര, ഇരിങ്ങൽ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.