വിശ്വകർമ്മ വെൽഫെയർ ഫോറം കൺവെൻഷൻ

Friday 08 May 2026 12:00 AM IST
രവീന്ദ്രൻ വളയനൂർ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: വിശ്വകർമ്മ വെൽഫെയർ ഫോറം താലൂക്ക് കൺവെൻഷൻ കുറ്റ്യാടി മരുതോങ്കര റോഡിലെ ആർട്ട് ഇന്റീരിയർ ഹാളിൽ നടന്നു. ജില്ല പ്രസിഡന്റ് രവീന്ദ്രൻ വളയന്നൂർ ഉദ്ഘാടനം ചെയ്തു. ജില്ല ജോ. സെക്രട്ടറി സരിത അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സന്തോഷ് തിരൂർ, കോഴിക്കോട് ജില്ല സെക്രട്ടറി ശിവാനന്ദൻ കുറ്റ്യാടി, ജില്ല ട്രഷറർ കൃഷ്ണദാസ് കോഴിക്കോട്, അരവിന്ദൻ തീക്കുനി, മധു കുട്ടോത്ത് എന്നിവർ പ്രസംഗിച്ചു. വിശ്വകർമ്മ കവി രമേശൻ കല്ലേരിയെ ആദരിച്ചു. നാരായണൻ കുറ്റ്യാടി സ്വാഗതം പറഞ്ഞു. താലൂക്ക് ഭാരവാഹികൾ: അരവിന്ദൻ തീക്കുനി പ്രസിഡന്റ്, ഗിരീഷ് കുമാർ വില്യാപ്പള്ളി സെക്രട്ടറി, നിജേഷ് ഏറാമല ട്രഷറർ.