മഴക്കാലപൂർവ ശുചീകരണം

Sunday 10 May 2026 12:13 AM IST
ഉദ്ഘാടനം

രാമനാട്ടുകര: നഗരസഭ മഴക്കാലപൂർവ ശുചീകരണം "മഴയൊരുക്കം " രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ കല്ലട മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ മിതുഷാ വി,നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഫൈസൽ പള്ളിയാളി, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കെ.കെ മുഹമ്മദ് കോയ, സജ്ന റഷീദ്, നാസർ കെ.പി, സുമതി ടി, നഗരസഭ സെക്രട്ടറി ശ്രീജിത്ത് പി, ക്ലീൻ സിറ്റി മാനേജർ ഷജിൽ കുമാർ എന്നിവർ നേതൃത്വം നൽകി. വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സന്നദ്ധ സംഘടന പ്രവർത്തകർ, വ്യാപാരികൾ, വിദ്യാർത്ഥികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, ആശാവർക്കർമാർ,റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവർ പങ്കാളികളായി.