ശിൽപ്പശാല സംഘടിപ്പിച്ചു
Tuesday 12 May 2026 12:09 AM IST
രാമനാട്ടുകര : പി.ജി. ആൻഡ് റിസർച്ച് ഡിപ്പാർട്ട്മെന്റ് ഒഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തിൽ “അപ്ലൈഡ് ഇക്കണോമെട്രിക്സ് ആൻഡ് ടൈം സീരീസ് മോഡലിംഗ്” വിഷയത്തിൽ ഫാറൂഖ് ട്രെയിനിംഗ് കോളേജിൽ ശിൽപ്പശാല സംഘടിപ്പിച്ചു. ശിൽപ്പശാലയുടെ സമാപന സമ്മേളനത്തിൽ ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എ. ആയിഷ സ്വപ്ന, ഫറൂഖ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ്. ഡോ. ടി. മുഹമ്മദ് സലീം, സ്റ്റാഫ് കോർഡിനേറ്റർ ഡോ. ആർ. രശ്മി എന്നിവർ പ്രസംഗിച്ചു. റിസോഴ്‌സ് പേഴ്സൺ ഡോ. സഹദുദ്ദീൻ ഐ ശിൽപശാലയിലെ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. അപ്ലൈഡ് ഇക്കണോമെട്രിക്സ്, ടൈം സീരീസ് അനാലിസിസ് തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും ചർച്ചകളും നടന്നു.