വായനക്കളരിക്ക് തുടക്കമായി
Tuesday 12 May 2026 12:14 AM IST
ബേപ്പൂർ: കഥകളുടെയും കവിതകളുടെയും വിസ്മയലോകം കുട്ടികൾക്ക് പരിചയപ്പെടുത്തി അരക്കിണർ ചിന്ത ലൈബ്രറിയിലെ “വായനക്കളരി”യ്ക്ക് തുടക്കമായി. യുവ സാഹിത്യകാരിയും നോവലിസ്റ്റും ഗാനരചയിതാവുമായ സാബി തെക്കേപ്പുറം ഉദ്ഘാടനം ചെയ്തു. അരക്കിണർ ചിന്ത ലൈബ്രറി റീഡിംഗ് റൂം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ കൗൺസിലറും ലൈബ്രറി പ്രസിഡന്റുമായ പി.പി. ബീരാൻ അദ്ധ്യക്ഷത വഹിച്ചു. ബാലവേദി മെന്റർ ടി.കെ. സുനിൽകുമാർ പദ്ധതി വിശദീകരിച്ചു. കെ. പ്രവീൺകുമാർ നന്ദി പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി അവധിക്കാലത്ത് സംഘടിപ്പിക്കുന്ന ക്യാമ്പുകളുടെ ഭാഗമായാണ് വായനക്കളരി നടക്കുന്നത്. കുട്ടികളിലെ വായനാശീലവും സൃഷ്ടിപരമായ കഴിവുകളും വളർത്തുകയാണ് ലക്ഷ്യം.