കവിതാ സമാഹാരം പ്രകാശനം ചെയ്തു
Tuesday 21 April 2026 12:18 AM IST
പെരിന്തൽമണ്ണ: വി.ടി കുട്ടിമാളു രചിച്ച എരിച്ചിൽ കവിതാ സമാഹാരം മങ്കട പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നോവലിസ്റ്റ് രാജേന്ദ്രൻ എടത്തുംകര തെയ്യുണ്ണി മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി.അരവിന്ദൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സുനിൽ പെഴുംകാട് പുസ്തകം പരിചയപ്പെടുത്തി. തേജസ്വിനി ലോഗോസ്, ഇഖ്ബാൽ മങ്കട, ഡോ.എ.മുഹമ്മദ്, രമേശ് കുന്നുമ്മൽ, ഇ.കുഞ്ഞിമുഹമ്മദ്, പി.കെ.കുഞ്ഞുമോൻ, രേവിദാസ് വണ്ടൂർ, ഗോപാലൻ മങ്കട, അരവിന്ദാക്ഷൻ, പ്രദീപ്.പി.ആർ, ഡോ.അസ്ഗർ അലി, ഷിജീവ്, ബറോസ് ഇന്ദിര സംസാരിച്ചു. വി.ടി കുട്ടിമാളു മറുപടി പ്രസംഗം നടത്തി. അനിൽ മങ്കട സ്വാഗതവും ലൈബ്രറി സെക്രട്ടറി പി.ഗോപാലൻ നന്ദിയും പറഞ്ഞു.