ഗസ്റ്റ് അദ്ധ്യാപക നിയമനം

Thursday 30 April 2026 12:01 AM IST
d

കോട്ടക്കല്‍ : എടരിക്കോട് പി.കെ.എം.എം എച്ച്.എസ്.എസിൽ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഹിസ്റ്ററി, എക്കണോമിക്‌സ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, അറബിക് എന്നീ വിഷയങ്ങളില്‍ എച്ച്.എസ്.എസ്.ടി / എച്ച്.എസ്.എസ്.ടി (ജൂനിയര്‍) തസ്തികകളിലേക്കാണ് നിയമനം. നിശ്ചിത യോഗ്യതയുള്ള അദ്ധ്യാപകര്‍ മേയ് 18ന് രാവിലെ പത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്. ബയോഡാറ്റ pkmmhssedarikode2@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്ക് മുന്‍കൂട്ടി അയക്കേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.