വനത്തിൽ വച്ച് കൊല്ലപ്പെട്ടാലും നഷ്ടപരിഹാരത്തിന് അർഹത

Sunday 03 May 2026 12:15 AM IST

സർക്കാർ ഉത്തരവുണ്ടായിട്ടും ധനസഹായം ലഭിച്ചില്ല

കാ​ളി​കാ​വ്:​ ​ക​രു​വാ​ര​ക്കു​ണ്ടി​ൽ​ ​കാ​ട്ടാ​ന​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​കൊ​ല്ല​പ്പെ​ട്ട​ ​യു​വാ​വി​ന്റെ​ ​കൂ​ടും​ബ​ത്തി​ന് ​നാ​ലു​ ​ദി​വ​സം​ ​ക​ഴി​ഞ്ഞി​ട്ടും​ ​അ​ടി​യ​ന്ത​ര​ ​സ​ഹാ​യം​ ​ല​ഭി​ച്ചി​ല്ല.​ ​കൊ​ല്ല​പ്പെ​ട്ട​ ​യു​വാ​വ് ​വ​ന​ത്തി​ൽ​ ​അ​തി​ക്ര​മി​ച്ചു​ ​ക​യ​റി​യ​ത് ​മ​രം​ ​മു​റി​ക്കാ​നോ​ ​വേ​ട്ട​യ്ക്കോ​ ​ആ​കാ​മെ​ന്നാ​ണ് ​വ​നം​വ​കു​പ്പി​ന്റെ​ ​ക​ണ്ടെ​ത്ത​ൽ. വ​ന്യ​ജീ​വി​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​വ​ന​ത്തി​ൽ​ ​വ​ച്ച് ​കൊ​ല്ല​പ്പെ​ട്ടാ​ലും​ ​മ​രി​ച്ച​യാ​ളു​ടെ​ ​കു​ടും​ബ​ത്തി​ന് ​ന​ഷ്ട​പ​രി​ഹാ​രം​ ​ല​ഭി​ക്കാ​ൻ​ ​അ​ർ​ഹ​ത​യു​ണ്ടെ​ന്ന് ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വ് ​നി​ല​നി​ൽ​ക്കെ​യാ​ണ് ​ഈ​ ​അ​വ​കാ​ശ​ ​നി​ഷേ​ധം.​ 2024​ ​മാ​ർ​ച്ച് ​ഏ​ഴി​ന് ദുര​ന്ത​ ​നി​വാ​ര​ണ​ ​വ​കു​പ്പ് ​പു​റ​ത്തി​റ​ക്കി​യ​ ​ഉ​ത്ത​ര​വി​ലാ​ണി​തു​ള്ള​ത്. മ​നു​ഷ്യ​ ​വ​ന്യ​ജീ​വി​ ​സം​ഘ​ർ​ഷ​ത്തി​ൽ​ ​ദു​ര​ന്ത​ത്തി​നിര​യാ​യ​വ​ർ​ക്കു​ള്ള​ ​ദു​രി​താ​ശ്വാ​സം​ ​ല​ഭി​ക്കാ​നു​ള്ള​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പു​തു​ക്കി​ ​നി​ശ്ച​യി​ച്ച​ ​ന​ട​പ​ടി​യി​ലാ​ണ് ​വ​ന​ത്തി​ലോ​ ​പു​റ​ത്തോ​ ​കൊ​ല്ല​പ്പെ​ട്ടാ​ലും​ ​ദു​രി​താ​ശ്വാ​സ​ത്തി​ന് ​അ​ർ​ഹ​ത​യു​ണ്ടെ​ന്ന് ​വ്യ​ക്ത​മാ​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ക​രു​വാ​ര​ക്കു​ണ്ട് ​ക​ൽ​ക്കു​ണ്ടി​ൽ​ ​യു​വാ​വി​നെ​ ​വ​ന​ത്തി​ൽ​ ​വ​ച്ച് ​കാ​ട്ടാ​ന​ ​കൊ​ന്ന​ ​സം​ഭ​വ​ത്തി​ൽ​ ​ദു​രി​താ​ശ്വാ​സം​ ​ല​ഭി​ക്കാ​നി​ട​യി​ല്ലെ​ന്ന് ​ഡി.​എ​ഫ്.​ഒ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പ​റ​ഞ്ഞി​രു​ന്നു​ .​ഇ​ത് ​ക​ർ​ഷ​ക​ ​സം​ഘ​ട​ന​ക​ൾ​ക്കി​ട​യി​ലും​ ​നാ​ട്ടു​കാ​ർ​ക്കി​ട​യി​ലും​ ​വ​ലി​യ​ ​പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ക​രു​വാ​ര​ക്കു​ണ്ട് ​മു​ള്ള​റ​യി​ലെ​ ​തോ​ട്ടം​ ​തൊ​ഴി​ലാ​ളി​ ​ചി​റ്റ​ങ്ങോ​ട​ൻ​ ​ഷം​സീ​ർ​ ​എ​ന്ന​യാ​ളെ​ ​ഏ​പ്രി​ൽ​ 28​നാ​ണ് ​കാ​ട്ടാ​ന​ ​ച​വി​ട്ടി​ക്കൊ​ന്ന​ത്.​ ​കു​ടും​ബ​ത്തി​ന് ​ഇ​തു​വ​രെ​യും​ ​അ​ടി​യ​ന്ത​ര​ ​സ​ഹാ​യം​ ​ല​ഭി​ച്ചി​ട്ടി​ല്ല.​ ​ദു​ര​ന്തം​ ​ന​ട​ന്ന് 24​ ​മ​ണി​ക്കൂ​റി​ന​കം​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​അ​ടി​യ​ന്ത​ര​ ​സ​ഹാ​യം​ ​ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ​ച​ട്ടം.​ ​അ​ടി​യ​ന്ത​ര​ ​സ​ഹാ​യം​ ​ന​ൽ​കു​മെ​ന്ന് ​ഡി.​എ​ഫ്.​ഒ​ ​പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ലെ​ന്ന് ​നാ​ട്ടു​കാ​ർ​ ​പ​റ​ഞ്ഞു.

അവഗണന മാത്രം

  • മ​നു​ഷ്യ​ ​വ​ന്യ​മൃ​ഗ​ ​സം​ഘ​ർ​ഷം​ ​നി​ല​നി​ൽ​ക്കു​ന്ന​ ​മേ​ഖ​ല​ക​ളി​ൽ​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളെ​ ​ഏ​കോ​പി​ച്ച് ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ ​മേ​ധാ​വി​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ​ന്ന​ദ്ധ​ ​സം​ഘ​ട​ന​ക​ളെ​യും​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​സം​സ്ഥാ​ന​ത്ത് 280​ ​ജ​ന​ജാ​ഗ്ര​താ​ ​സ​മി​തി​ക​ൾ​ ​രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.​
  • സം​ഘ​ർ​ഷ​ ​മേ​ഖ​ല​യി​ൽ​ ​എ​ല്ലാ​ ​മാ​സ​വും​ ​ഈ​ ​സ​മി​തി​ ​ചേ​ർ​ന്ന് ​സാ​ഹ​ച​ര്യം​ ​വി​ല​യി​രു​ത്ത​ണം.​എ​ന്നാ​ൽ​ ​ഇ​ത്ത​രം​ ​സ​മി​തി​ക​ൾ​ ​ക​ട​ലാ​സി​ൽ​ ​മാ​ത്ര​മൊ​തു​ങ്ങി.​
  • ക​രു​വാ​ര​കു​ണ്ടി​ൽ​ ​ഒ​രാ​ൾ​ ​കൊ​ല്ല​പ്പെ​ട്ടി​ട്ടും​ ​ജ​ന​ ​ജാ​ഗ്ര​താ​ ​സ​മി​തി​ ​വി​ളി​ച്ചു​ ​ചേ​ർ​ത്തി​ട്ടി​ല്ല.
  • ഇത് കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ​ ​കു​ടും​ബ​ത്തോ​ടും​ ​മ​ല​യോ​ര​ ​ക​ർ​ഷ​ക​രോ​ടു​മു​ള്ള​ ​അ​വ​ഗ​ണ​ന​യാ​ണെ​ന്നാ​ണ് ​നാ​ട്ടു​കാ​ർ​ ​പ​റ​യു​ന്ന​ത്.

​വ​ന്യ​ ​ജീ​വി​യാ​ക്ര​മ​ണ​ത്തി​ൽ​ ​പ​രി​ക്കേ​ൽ​ക്കു​ക​യോ​ ​കൊ​ല്ല​പ്പെ​ടു​ക​യോ​ ​ചെ​യ്യ​പ്പെ​ടു​ന്ന​വ​രു​ടെ​ ​കു​ടും​ബ​ത്തി​ന് ​ന​ഷ്ട​പ​രി​ഹാ​രം​ ​എ​ങ്ങ​നെ​ ​കൊ​ടു​ക്കാ​തി​രി​ക്കാം​ ​എ​ന്ന​ ​സ​മീ​പ​ന​മാ​ണ് ​വ​നം​ ​വ​കു​പ്പി​ന്റേത്. ​കി​ഫ(കർഷക സംഘടന)​