മെഡിസെപ്പ് പ്രഹസനമെന്ന്

Thursday 30 April 2026 12:24 AM IST

പത്തനംതിട്ട: ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ സുരക്ഷയ്ക്കായി നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധതി വെറും പ്രഹസനമായി മാറിയിരിക്കുകയാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ് എസ്.മനോജ്, സെക്രട്ടറി പി.ചാന്ദിനി എന്നിവർ അറിയിച്ചു. പ്രമുഖ സ്വകാര്യ ആശുപത്രികൾ പലതും പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കുകയോ ഭാഗികമായി മാത്രം സഹായം നൽകുകയോ ചെയ്യുന്ന സ്ഥിതിയാണ്. ഇത് ഗുണഭോക്താക്കളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. അടിയന്തര ഘട്ടങ്ങളിൽ പോലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇൻഷുറൻസ് കമ്പനി ക്ലെയിമുകൾ നിരസിക്കുന്നത് പതിവാണ്.