സന്ദർശിച്ചു

Thursday 30 April 2026 11:33 PM IST

തിരുവല്ല : ശ്രീവല്ലഭ ക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ പി. രാജു സന്ദർശിച്ചു. ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളും ജിവനക്കാരും ക്ഷേത്രത്തിൽ നടത്തേണ്ട നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് ബോർഡ് മെമ്പറെ അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് തിരുവിതാകൂർ ദേവസ്വം ബോർഡ് അനുമതി നൽകുമെന്ന് ദേവസ്വം ബോർഡ് മെമ്പർ പി. രാജു ഉറപ്പു നൽകി. സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.ജി രതിഷ് കുമാർ, ശ്രീവല്ലഭക്ഷേത്രം അഡ്ഹോക്ക്കമ്മിറ്റി കൺവീനർ എം.എം. മോഹനൻ നായർ, ജോ. കൺവീനർ സനൽകുമാർ വി.ജെ എന്നിവർ പി രാജുവിനൊപ്പം ഉണ്ടായിരുന്നു.