മഴക്കാലപൂർവ ശുചീകരണം

Friday 08 May 2026 12:55 AM IST

പത്തനംതിട്ട : നഗരസഭയിൽ മഴക്കാല പൂർവ ശുചീകരണ യജ്ഞം ആരംഭിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സജിനി മോഹന്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്‌സൺ സിന്ധു അനിൽ ഉദ്ഘാടനം ചെയ്തു. നഗരത്തിലെ 33 വാർഡുകളിലും കൊതുകുനിവാരണവും ക്ലോറിനേഷനും ബോധവത്കരണവും നടക്കുമെന്ന് ചെയർപേഴ്‌സൺ പറഞ്ഞു. വൈസ് ചെയർമാൻ എ.സഗീർ മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്‌സൺ ആശാ മോഹൻരാജ്, വാർഡ് കൗൺസിലർ എസ്.ഫാത്തിമ, കൗൺസിലർ മാരായ കെ.ആർ.അരവിന്ദാക്ഷൻ നായർ, ഏബൽ മാത്യു, നജിം രാജൻ, ഹെൽത്ത്​ സൂപ്പർവൈസർ വിനോദ് എന്നിവർ പ്രസംഗി​ച്ചു.