ഫുട്ബാൾ മത്സരം 

Friday 08 May 2026 12:57 AM IST

തിരുവല്ല : ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന ഫുട്ബാൾ ജില്ലാ ലീഗ് മത്സരത്തിൽ സ്കോർ ലൈൻ ഫാൽക്കൺ എഫ്.സി ഏകപക്ഷീയമായ ഒരു ഗോളിന് തിരുവല്ല മെലഡി എഫ്.സിയെ പരാജയപ്പെടുത്തി. തിരുവല്ല റോവേർസ് എഫ്.സിയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് എഫ്.സി തിരുവല്ല പരാജയപ്പെടുത്തി. നഗരസഭ ചെയർപേഴ്സൺ ലേഖ.എസ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.വി.വർഗീസ്, വാർഡ് കൗൺസിലർ ജിനാ അനു ഫിലിപ്പ്, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേർസൺ സാറാമ്മ ഫ്രാൻസിസ്, മുൻ ഇന്ത്യൻ ഗോൾകീപ്പർ കെ.ടി.ചാക്കോ എന്നിവർ മുഖ്യാതിഥികളായിരുന്നു.