കാവാലം നാരായണ പണിക്കർ പുരസ്‌കാരം പ്രദീപ്‌ മാളവികയ്ക്ക്

Friday 08 May 2026 12:59 AM IST
പ്രദീപ്‌ മാളവിക

പത്തനംതിട്ട : നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈവർഷത്തെ കാവാലം നാരായണ പണിക്കർ സ്മാരക പുരസ്ക്കാരം വൈക്കം മാളവികയിലെ പ്രദിപ് മാളവികയ്ക്ക്.

പതിനയ്യായിരം രൂപ ക്യാഷ് അവാർഡും ശില്പവും പ്രശംസാ പത്രവുമാണ് അവാർഡ്. തിരുവനന്തപുരം കാർത്തിക തിരുനാൾ തിയേറ്ററിൽ നടക്കുന്ന സംസ്കാരിക സമ്മേളനത്തിൽ ചലച്ചിത്ര സംവിധായകൻ കമൽ അവാർഡ് സമ്മാനിക്കും. പ്രശസ്ത സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂർ, കവി പ്രഭാവർമ്മ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.