കൂടുതൽ തേക്ക് തടിയെത്തും: അരുവപ്പുലം ഡിപ്പോയിൽ കച്ചവടം ഉഷാറാകും
കോന്നി:കോന്നി, നടുവത്തുമൂഴി റേഞ്ചുകളിലെ പ്ളാന്റേഷനുകളിലെ തേക്കുമരങ്ങളുടെ തീർത്തുവെട്ട് ഉടൻ ആരംഭിക്കുന്നതോടെ അരുവാപ്പുലം തടി ഡിപ്പോയിൽ കൂടുതൽ തടികളെത്തും. ഡിപ്പോയിൽ നേരത്തെ എത്തിച്ച തടികളുടെ വിൽപ്പനയാണ് ഇപ്പോൾ നടക്കുന്നത്. .വനംവകുപ്പിന്റെ പുനലൂർ ടിമ്പർ ഡിവിഷന്റെ കീഴിലുള്ള ആറ് തടി ഡിപ്പോകളിൽ ഏറ്റവും വലുതാണ് അരുവാപ്പുലം.
പിറവന്തൂർ , കടയ്ക്കമൺ, അരീക്കകാവ്, വീയപുരം, തൂയം എന്നിവയാണ്സംസ്ഥാനത്തെ മറ്റ് ഡിപ്പോകൾ. അരുവാപ്പുലംഡിപ്പോയിൽ മാസത്തിൽ രണ്ട് ലേലമുണ്ടാകും. സംസ്ഥാനത്തിെന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ആളുകൾ ലേലത്തിൽ പങ്കെടുക്കുന്നുണ്ട്. ഇപ്പോൾ ഇ ലേലമാണ്.
വനം വകുപ്പിന്റെ തോട്ടങ്ങളിൽ 60 വർഷങ്ങൾക്ക് മുമ്പ് നട്ട തേക്കുകൾ ഇപ്പോൾ തീർത്തുവെട്ട് നടത്താറായി. കോന്നി , മണ്ണാറപ്പാറ, നടുവത്തുമുഴിറേഞ്ചുകളിൽ വെട്ടുന്ന തടികൾ അരുവാപ്പുലം ഡിപ്പോയിൽ എത്തിക്കും. മുമ്പ് തടികൾ അട്ടിവച്ചിരുന്നത് ആനയെ ഉപേയോഗിച്ചായിരുന്നു. ഇപ്പോൾ ട്രാക്ടറിന്റെ സഹായത്തോടെയാണ് അട്ടിവയ്ക്കുന്നത്. 40 തൊഴിലാളികൾ ടേൺ അടിസ്ഥാനത്തിൽ പണിയെടുക്കുന്നുണ്ട്.
തടികൾക്ക് മികച്ച നിലവാരം
ഉയർന്ന ഗുണനിലവാരമുള്ള തേക്ക് തടികൾ (2B, 3B ഇനങ്ങൾ) ഇവിടെ ലഭിക്കും. . പൊതുജനങ്ങൾക്കായി ചില്ലറ വിൽപ്പനയുമുണ്ട്.തേക്ക് തടിക്ക് പുറമേ മറ്റ് വനവിഭവങ്ങളുടെയും ലേലവും, ചില്ലറ വിൽപ്പനയും ഇവിടെ നടക്കുന്നുണ്ട്. മറയൂർ ചന്ദനവും ലഭിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ലേലത്തിൽ പങ്കെടുക്കാൻ ആളുകൾ എത്താറുണ്ട്.കൂടുതൽ വിവരങ്ങൾക്കും ലേല തീയതികൾക്കും വനം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റോ, ഇ-ലേല പോർട്ടലോ പരിശോധിക്കാം. അരുവാപ്പുലംതടി ഡിപ്പോയിലെ ഫോൺ നമ്പർ- 0468 - 2247972
സംസ്ഥാനത്ത് 6 തടി ഡിപ്പോകൾ
പിറവന്തൂർ , കടയ്ക്കമൺ, അരീക്കകാവ്, വീയപുരം, തൂയം, അരുവാപ്പുലം