പ്രതിഷേധിച്ചു

Monday 11 May 2026 12:40 AM IST

പത്തനംതിട്ട : സ്പാർക്ക് സംവിധാനം ഏർപ്പെടുത്തിയില്ലെന്ന കാരണത്താൽ ജീവനക്കാരുടെ ശമ്പളം തടഞ്ഞ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടിയിൽ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് പ്രതിഷേധിച്ചു. പ്രതിഷേധയോഗം സംസ്ഥാന പ്രസിഡന്റ് പി.ആർ.ശ്രീശങ്കർ ഉദ്ഘാടനം ചെയ്തു. പുതിയ സർക്കാർ രൂപീകരിക്കുന്ന സമയത്തുതന്നെ ജീവനക്കാരുടെ ശമ്പളം മുടക്കുന്നതിൽ ദുരൂഹതയുണ്ട്. നെയ്യാറ്റിൻകര പ്രവീൺ, കൊല്ലം സുനിൽ, ശ്യാംകുമാർ ആനപ്പാറ, വിനീത് മാവേലിക്കര, വർക്കല വിഷ്ണു, ബിജു വി.നാഥ്, സുരേഷ് ആറ്റിങ്ങൽ, സുനിൽ മാവേലിക്കര, കൊല്ലം വേണുഗോപാൽ കല്ലയം രാജേഷ്, ദീപൻ കണ്ടല, സിന്ധ്യ, റിഞ്ചു എന്നിവർ പ്രസംഗിച്ചു.