ഫുട്ബാൾ വിതരണം

Monday 11 May 2026 12:42 AM IST

നാറാണംമൂഴി : കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കുന്നതിനും അവധിക്കാലം കായികക്ഷമതയോടെ ആഹ്ലാദകരമാക്കുന്നതിനുമായി വേറിട്ട പദ്ധതിയുമായി നാറാണംമൂഴി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ കുട്ടികൾക്ക് കായികവിനോദങ്ങളിൽ ഏർപ്പെടുന്നതിനായി ഫുട്ബാളുകൾ വിതരണം ചെയ്തു. സെക്രട്ടറി ശ്രീലത.എം.എസ്, പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മല്ലിക.ആർ എന്നിവരുടെ നേതൃത്വത്തിലാണ് ഫുട്ബാളുകൾ കൈമാറിയത്. ഡിജിറ്റൽ ഉപകരണങ്ങളിലേക്ക് ചുരുങ്ങിപ്പോകുന്ന കുട്ടിക്കാലം തിരികെ മൈതാനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തത്. കുട്ടികളുടെ ശാരീരിക - മാനസിക വളർച്ചയെ മുൻനിറുത്തിയുള്ള കൂടുതൽ പ്രവർത്തനങ്ങൾ തുടരുമെന്ന് പ്രസിഡന്റ് സുനിൽകുമാർ പറഞ്ഞു.