യാത്രഅയപ്പ്

Thursday 30 April 2026 2:35 AM IST

തിരുവനന്തപുരം: കേരള എൻ.ജി.ഒ സംഘ് പ്രവർത്തകനും കൃഷി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനുമായ സർവീസിൽ നിന്ന് വിരമിക്കുന്ന ബൈജു.എസ്.കെയ്ക്ക് എൻ.ജി.ഒ സംഘ് വികാസ് ഭവൻ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ യാത്രഅയപ്പ് നൽകി.എൻ.ജി.ഒ സംഘ് സംസ്ഥാന കാര്യാലയത്തിൽ നടന്ന യാത്രഅയപ്പ് യോഗം സംസ്ഥാന സെക്രട്ടറി എസ്.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.മിഥുൻ ശേഖർ,ബാലകൃഷ്ണൻ,എസ്.കെ.ജയകുമാർ,സജീഷ് കുമാർ.ബി.കെ,ജി.ഹരികുമാർ,വി.വി.ഉണ്ണികൃഷ്ണൻ,വി.ദിലീപ്കുമാർ,ഡി.ആർ.അനിൽ,ബിനു.ടി.ഒ,സന്തോഷ്‌ വണ്ടിത്തടം,ഷീബ എന്നിവർ പങ്കെടുത്തു.