അവധിക്കാല കൂട്ടായ്മ
Monday 04 May 2026 1:57 AM IST
ചിറയിൻകീഴ്: മുരുക്കുംപുഴ ഗുരുദേവ ദർശന പഠനകേന്ദ്രത്തിന്റെ ബാല വിഭാഗമായ ഐശ്വര്യ ബാലവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ബാലവേദി കൂട്ടായ്മയുടെ ഉദ്ഘാടനം സിവിൽ സർവീസ് ട്രയിനർ ജ്യോതി രാധിക വിജയകുമാർ നിർവഹിച്ചു. മുരുക്കുംപുഴ ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ ഗുരുദേവ ദർശനപഠന കേന്ദ്രം പ്രസിഡന്റ് മുരുക്കുംപുഴ സി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീചന്ദ്, ഹൈസ്കൂൾ മാനേജർ അഡോൾഫ് കയ്യാലയ്ക്കൽ, ആർ.രഞ്ജിത്, അനുജിത്.ആർ, വി.ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.