സരസമ്മാൾ സ്മാരക 'ബാലശ്രീ' പുരസ്കാരം ഈശ്വർ എം.വിനയന്
Monday 04 May 2026 1:35 AM IST
തിരുവനന്തപുരം: ചെന്നൈ വ്യവസായിയും മെക്കാനിക്കൽ എൻജിനിയറുമായ ചെന്നൈ മണി മാതാവിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ സരസമ്മാൾ സ്മാരക 'ബാലശ്രീ' പുരസ്കാരം ഈശ്വർ എം.വിനയന് സമ്മാനിക്കും. നിരവധി മത്സരങ്ങളിൽ ഈശ്വർ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.എൽ.ആർ വിനയചന്ദ്രന്റെയും മഞ്ജു മനൂസ് ഹട്ടിന്റെയും മകനാണ്. 3000 രൂപയും മെമെന്റോയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 11ന് പാലോട് ബോട്ടാണിക്കൽ ഗാർഡനിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകും.