കൊടിതുക്കിമല വിജ്ഞാന സരണി പ്രതിമാസ സത്സംഗം

Thursday 07 May 2026 2:00 AM IST

നെയ്യാറ്റിൻകര: ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ തീർത്ഥാടന പഠനകേന്ദ്രത്തിന്റെയും ഗുരുദേവ തൃപ്പാദ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊടിതൂക്കിമല വിജ്ഞാനസരണി സംഘടിപ്പിക്കുന്ന സത്സംഗം 10ന് രാവിലെ 9.30നാരംഭിക്കും.ചർച്ച,സംവാദം,കവയിത്രി അരുവിപ്പുറം ബിന്ദുവിന്റെ "മൗനമുറങ്ങുന്ന മൊഴികൾ" എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം,പ്രമുഖ കവികളുടെ കാവ്യാർച്ചന എന്നിവയും ശ്രീനാരായണഗുരുദേവന്റെ ഗൃഹസ്ഥശിഷ്യ പ്രമുഖനായിരുന്ന നാണിയാശാൻ അനുസ്മരണവും, നാണിയാശാന്റെ പൗത്രനായ സുകുമാരന് സ്നേഹാദര സമർപ്പണവും നടക്കും.