അയ്യപ്പൻകുഴി റസിഡന്റ്സ്

Friday 08 May 2026 12:59 AM IST

നെടുമങ്ങാട്: ഉഴമലയ്ക്കൽ അയ്യപ്പൻകുഴി റസിഡന്റ്സ് അസോസിയേഷൻ വാർഷിക ആഘോഷവും കുടുംബ സംഗമവും അവാർഡ് ദാനവും ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌അഡ്വ.എം.എ കാസിം ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ്‌ അർജുനൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ലീദ കണ്ണൻ,ഗ്രാമ പഞ്ചായത്ത്‌ അംഗം ഷീജ ജയൻ, ഗാന രചയിതാവ് അനിൽ പരുത്തിക്കുഴി, എ.ജെ. ജോൺ, പാസ്റ്റർ വോബസ്, രതീഷ്.എസ്.വി,വി.രാജീവ്‌ കുമാർ എന്നിവർ സംസാരിച്ചു.