'ഓൺലൈൻ വായ്പാ തട്ടിപ്പിനെതിരെ ബോധവത്കരണം വേണം'

Friday 08 May 2026 1:33 AM IST

തിരുവനന്തപുരം:ഓൺലൈൻ വായ്പാനിക്ഷേപ തട്ടിപ്പുകൾക്കെതിരെ ബോധവത്കരണം ശക്തമാക്കണമെന്ന് മുൻ ജില്ലാജഡ്ജിയും കെ.എസ്.ഇ.ബി.പ്രിൻസിപ്പൽ ലീഗൽ അഡ്വൈസറുമായ എസ്.എച്ച്.പഞ്ചാപകേശൻ പറഞ്ഞു. കൺസ്യൂമർ വിജിലൻസ് സെന്റർ പട്ടം മുണ്ടശ്ശേരി ഹാളിൽ നടത്തിയ ധനകാര്യസാക്ഷരത സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.വി.സി. പ്രസിഡന്റ് അഡ്വ:കെ.പി.രണദിവെ അദ്ധ്യക്ഷനായി.ഐഒബി മുൻ ചീഫ് മാനേജരും, ധനകാര്യസാക്ഷരതാ കൗൺസിലറുമായ ആർ.ഗിരീഷ് കുമാർ വിഷയം അവതരിപ്പിച്ചു. ലീഡ് ഡിസ്ട്രിക്ട് മാനേജർ എസ്.ജയമോഹൻ,അഡ്വ:മരുതംകുഴി സതീഷ് കുമാർ,കൺസ്യൂമർ വിജിലൻസ് സെന്റർ സെക്രട്ടറി എ.അയ്യപ്പൻനായർ,മുണ്ടശ്ശേരി ഫൗണ്ടേഷൻ സെക്രട്ടറി വി.രാധാകൃഷ്ണൻനായർ,സിന്ധുരഘുനാഥ്,ആർ.ശ്രീകണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.