ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തന്റെ പണം കവർന്നു
Sunday 10 May 2026 1:37 AM IST
പാലോട്: പച്ച ശാസ്താ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തന്റെ പണം കവർന്നു.കഴിഞ്ഞ ദിവസം രാവിലെ 8.20നായിരുന്നു സംഭവം.ക്ഷേത്രത്തിലെത്തിയ എൽ.ഐ.സി ഏജന്റായ പാലോട് സ്വദേശി സഞ്ജീവിന്റെ പണമാണ് നഷ്ടപ്പെട്ടത്.ദർശനത്തിന് കയറുന്ന സമയം ബാഗ് ബൈക്കിൽ വച്ചു.ഇതു കണ്ടുനിന്ന മോഷ്ടാവ് ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന തുക മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.ക്ഷേത്ര പരിസരത്തുള്ള സി.സി ടിവിയിൽ മോഷ്ടാവിന്റെ ദൃശ്യം തെളിഞ്ഞിട്ടുണ്ട്.പാലോട് പൊലീസിൽ പരാതി നൽകി.