മൗന ധർണ സംഘടിപ്പിച്ചു
Sunday 10 May 2026 12:52 AM IST
തിരുവനന്തപുരം: ഓൾ ഇന്ത്യ എസ്.ബി.ഐ സ്റ്റാഫ് ഫെഡറേഷൻ ആഹ്വാനം ചെയ്ത ദ്വിദിന (25,26 തീയതികളിൽ) പണിമുടക്കിന്റെ ഭാഗമായി എസ്.ബി.ഐ ലോക്കൽ ഹെഡ് ഓഫീസിന് മുന്നിൽ സൈലന്റ് സിറ്റ് ഇൻ ഡെമോൺട്രേഷൻ സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ (കേരള സർക്കിൾ) സംഘടിപ്പിച്ചു.ജനറൽ സെക്രട്ടറിയും എ.ഐ.എസ്.ബി.ഐ.എസ്.എഫ് ദേശീയ സീനിയർ വൈസ് പ്രസിഡന്റുമായ അഖിൽ.എസ് ഉദ്ഘാടനം ചെയ്തു.എസ്.ബി.എസ്.യു (കേരള സർക്കിൾ) സംസ്ഥാന പ്രസിഡന്റ് രജത്.എച്ച്.സി പങ്കെടുത്തു.