കേന്ദ്രമന്ത്രി സന്ദർശിച്ചു
Sunday 10 May 2026 12:53 AM IST
തിരുവനന്തപുരം: കേന്ദ്ര മന്ത്രി സഞ്ജയ് സേഥ് പാങ്ങോട് സൈനിക കേന്ദ്രം സന്ദർശിച്ചു. ഉദ്യോഗസ്ഥരുമായും സൈനികരുമായും അദ്ദേഹം ആശയവിനിമയം നടത്തി.ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ,സ്റ്റേഷൻ കമാൻഡർ,കമാൻഡിംഗ് ഓഫീസർമാർ,മദ്രാസ് റെജിമെന്റിലെയും ഗർവാൾ റെജിമെന്റിലെയും സൈനികർ എന്നിവർ പങ്കെടുത്തു. ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയെന്ന് അദ്ദേഹം പറഞ്ഞു.തീവ്രവാദികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരും.