സ്വദേശി ഫെസ്റ്റിവൽ
Sunday 10 May 2026 12:54 AM IST
തിരുവനന്തപുരം: ഉത്പന്ന നിർമ്മാണ പരിശീലനവും,നാടൻ ഉത്പന്ന പ്രദർശനവുമായി സ്വദേശി ഫെസ്റ്റിവൽ മേള പട്ടം മരപ്പാലം സ്വദേശി കേന്ദ്രത്തിൽ ആരംഭിച്ചു.ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിന് സഹായകമായ ചെറുധാന്യങ്ങൾ,പരമ്പരാഗത അരി ഉത്പന്നങ്ങൾ തുടങ്ങി നിരവധി ഔഷധ ഗുണമുള്ള ഉത്പന്നങ്ങളും,മരുന്നുകളും,നാടൻ പലഹാരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. മേള 16ന് സമാപിക്കും.ഫോൺ: 94471 54338.