റെഡ്‌ക്രോസ് അവാർഡ്

Sunday 10 May 2026 12:55 AM IST

തിരുവനന്തപുരം: ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി നൽകുന്ന ജീൻ ഹെൻറി ഡുനന്റ് അവാർഡ് കേരളീയത്തിന് ലഭിച്ചു.ലോക റെഡ്ക്രോസ് ദിനത്തോടനുബന്ധിച്ച് നിയുക്ത എം.എൽ.എ സി.പി.ജോണിൽ നിന്ന് കേരളീയം വൈസ് ചെയർമാന്മാരായ ഡോ.ബിജു രമേശ്‌,സരോഷ്.പി.എബ്രഹാം എന്നിവർ പുരസ്‌കാരം സ്വീകരിച്ചു.നിംസ് മെഡിസിറ്റി എം.ഡി ഫൈസൽഖാൻ,റെഡ്‌ക്രോസ് ജില്ലാ ചെയർമാൻ സി.ഭാസ്കരൻ,ജി.അജയകുമാർ,മെഹബൂബ് എന്നിവർ പങ്കെടുത്തു.