പറവകൾക്കൊരു പാനപാത്രം

Sunday 10 May 2026 12:55 AM IST

തിരുവനന്തപുരം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ബാലസഭകളിലെ കുട്ടികളെ ഉൾപ്പെടുത്തി 'പറവകൾക്കൊരു പാനപാത്രം' എന്ന പരിപാടി സംഘടിപ്പിച്ചു.വേനൽ ചൂടിൽ പക്ഷികൾക്ക് ദാഹജലം ഒരുക്കി കുട്ടികളിൽ പരിസ്ഥിതി സംരക്ഷണ അവബോധവും ജീവജാലങ്ങളോടുള്ള കരുണയും വളർത്തുക എന്നതാണ് ലക്ഷ്യം.ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകൾ,നാല് നഗരസഭകൾ, കോർപ്പറേഷൻ എന്നിവയുടെ പരിധിയിലുള്ള 1617 വാർഡുകളിലെ ബാലസഭകളിൽ നിന്ന് പരിപാടിയിൽ പങ്കാളിത്തം ഉണ്ടായി.ഇതിനോടനുബന്ധിച്ച് ബാലസഭാംഗങ്ങൾ അവരുടെ വീടുകളിലും പരിസരങ്ങളിലും,നാട്ടുപ്രദേശങ്ങളിലെ പൊതു ഇടങ്ങളിലുമായി വെള്ളം നിറച്ച പാത്രങ്ങൾ സ്ഥാപിച്ചു.