ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
Sunday 10 May 2026 12:39 AM IST
തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി കരിക്കകം സ്വദേശിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പേട്ട പൊലീസ് പിടികൂടി.കരിക്കകം വിനായക നഗറിൽ ജാങ്കോ കുമാർ എന്ന അനിൽകുമാറാണ് (42) പിടിയിലായത്.വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.ഇയാൾ സ്ഥിരമായി വീടിന് അടുത്ത് താമസിക്കുന്ന സ്ത്രീകളെ അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയും ചെയ്യുമായിരുന്നു.ഇക്കാര്യം പൊലീസിൽ അറിയിക്കുന്നത് കരിക്കകം സ്വദേശിയായ അബ്ദുൾ റഹീമാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം.വീട്ടിൽ അതിക്രമിച്ച് കയറി കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും,അബ്ദുൽ റഹീമിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.അനിൽകുമാർ പേട്ട സ്‌റ്റേഷനിൽ മറ്റു കേസുകളിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.