പറപ്പൂക്കര ഷഷ്ഠി ബുധനാഴ്ച
Monday 20 April 2026 12:01 AM IST
പറപ്പൂക്കര : സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ബുധനാഴ്ച ആഘോഷിക്കും. രാവിലെ 5ന് ഉഷപൂജ, 6.30 ന് നവകം, പഞ്ചഗവ്യം, അഭിഷേകങ്ങൾ, 7 മുതൽ ഭാഗവത പാരായണം, 8.15 ന് ഭക്തി ഗാനമേള, ഉച്ചയ്ക്ക് ഒന്ന് മുതൽ വിവിധ ദേശക്കാരുടെ കാവടി എഴുന്നള്ളിപ്പ്, വൈകിട്ട് 5ന് നാദസ്വര ച്ചേരി, 6.15ന് വർണ്ണ മഴ, 6.30 ന് പാഴായി ശ്രീരാമ കൃഷ്ണാശ്രമം മഠാധിപതി സ്വാമി ശാന്താനന്ദ സരസ്വതിയുടെ ഭക്തി പ്രഭാഷണം. രാത്രി 8 ന് ബാലെ, പുലർച്ചെ 1.15 മുതൽ വിവിധ ദേശക്കാരുടെ കാവടി എഴുന്നള്ളിപ്പ് എന്നിവയാണ് പ്രധാന പരിപാടികൾ.