ശാസ്ത്ര പരിശീലന പരിപാടി

Thursday 30 April 2026 1:03 AM IST

തൃശൂർ: വിദ്യാർത്ഥികളുടെ ശാസ്ത്ര അഭിരുചി വളർത്തുന്നതിനായി രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന വിജ്ഞാൻ സാഗർ ശാസ്ത്ര സാങ്കേതിക പാർക്കിൽ മേയ് മാസ പരിശീലന പരിപാടി രണ്ടിന് ആരംഭിക്കും. ശാസ്ത്ര തത്പര്യരായ വിദ്യാർത്ഥികൾക്കായി വിപുലമായ വേനൽ അവധിക്കാല ശാസ്ത്ര പരിശീലന ക്യാമ്പാണ് സംഘടിപ്പിക്കുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഗണിതം, ഇലക്ട്രോണിക്‌സ് എന്നീ വിഷയങ്ങളിൽ പരിശീലനം നൽകുകയും സ്വന്തമായി പരീക്ഷണങ്ങൾ ചെയ്ത് പരിശീലിക്കാൻ അവസരം ഒരുക്കുകയും ചെയ്യും. നാലാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം. 4000 രൂപയാണ് ഫീസ്. രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെയാണ് ക്യാമ്പ്. ഫോൺ: 0487 2330800, 9447527301.