സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം

Monday 04 May 2026 12:04 AM IST

തൃശൂർ: ജൂൺ ഒന്നുമുതൽ മൂന്നുവരെ തൃശൂരിൽ നടക്കുന്ന എ.ഐ.ടി.യു.സി ദേശീയ ജനറൽ കൗൺസിൽ സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.വത്സരാജ് ലോഗോ പ്രകാശനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.എസ്.പ്രിൻസ് അദ്ധ്യക്ഷനായി. സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അഡ്വ. വി.എസ്.സുനിൽകുമാർ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ, അഡ്വ. ആർ.രമേഷ്‌കുമാർ, ഇ.എം.സതീശൻ, ടി.കെ.സുധീഷ് തുടങ്ങിയവർ പങ്കെടുത്തു. തൃശൂർ മന്നാടിയാർ ലെെനിലുള്ള സി.ജനാർദ്ദനൻ സ്മാരക മന്ദിരത്തിലാണ് സംഘാടകസമിതി ഓഫീസ്.