കെ രാജന്റെ പര്യടനം
Friday 08 May 2026 12:13 AM IST
ഒല്ലൂർ: മണ്ഡലത്തിൽ ഹാട്രിക് വിജയം നേടിയ കെ.രാജന്റെ നന്ദി പര്യടനം 8,9 തീയതികളിൽ നടക്കും. വെള്ളിയാഴ്ച രാവിലെ 9 ന് മണ്ണുത്തി തിരുവാണിക്കാവ് ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിക്കും. മണ്ണുത്തി, മാടക്കത്തറ, പാണഞ്ചേരി, നടത്തറ പഞ്ചായത്തുകളിലായി നടക്കുന്ന ആദ്യ ദിവസത്തെ പര്യടനം നടത്തറ സെന്ററിൽ സമാപിക്കും. ശനിയാഴ്ച രാവിലെ 9 ന് ചെന്നായ് പാറയിൽ നിന്ന് ആരംഭിക്കുന്ന പര്യടനം പുത്തൂർ പഞ്ചായത്ത്, ഒല്ലൂർ സോണൽ, കൂർക്കഞ്ചേരി സോണൽ എന്നിവിടങ്ങളിലൂടെ നെടുപുഴ മദാമ്മ തോപ്പ് പരിസരത്ത് സമാപിക്കും.