ചേതന സംഗീത് നാട്യ അക്കാഡമി വാർഷികം
Friday 08 May 2026 12:15 AM IST
തൃശൂർ: ചേതന സംഗീത് നാട്യ അക്കാഡമിയുടെ 21-ാംമത് വാർഷികവും 21- ാം മത് ചേതനോത്സവവും ഭിന്നശേഷി ഗായകരുടെ ഗാനമേളയും നൃത്തവിദ്യാർത്ഥികളുടെ അരങ്ങേറ്റവും നാളെയും മറ്റന്നാളുമായി നടക്കും. മൈലിപ്പാടം ചേതന ഓഡിറ്റോറിയത്തിൽ നാളെ ഉച്ചയ്ക്ക് ഒന്ന് മുതൽ സംഗീതാർച്ചന നടക്കും. വൈകീട്ട് 4.30 ന് നടക്കുന്ന പൊതുസമ്മേളനം മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഡോ. പാർവതി മോഹൻ മുഖ്യാതിഥിയാകും. 10ന് വൈകീട്ട് 4.30ന് അരങ്ങേറ്റവും നൃത്താർച്ചനയും ഉണ്ടായിരിക്കുമെന്ന് ഫാ.ഡോ. പോൾ പൂവത്തിങ്കൽ, പ്രവീൺ വർഗീസ്, വി.എസ്.രമേശൻ,കെ.ആർ.സതീഷ്, കെ.ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.