ഗ്യാസ് വിലവർധന: 'അടുപ്പ് കൂട്ടി സമരം'

Sunday 10 May 2026 12:00 AM IST
വ്യാപാര മേഖലയെ തകർക്കുന്ന പാചക വാതക വില വർധനവിനെതിരെ കേരള വ്യാപാരി വ്യവസായി എകോപന സമിതി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ'അടുപ്പ് കൂട്ടി സമരം

തൃശൂർ: വ്യാപാര മേഖലയെ തകർക്കുന്ന പാചക വാതക വില വർധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ 'അടുപ്പ് കൂട്ടി സമരം' നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുൾ ഹമീദ് സമരം ഉദ്ഘാടനം ചെയ്തു. എൻ.ആർ. വിനോദ് കുമാർ, ജോയ് മൂത്തേടൻ, പ്രതീഷ് പോൾ, നൈസൺ മാത്യു, സുബൈർ വാഴാലിപടം, സെബാസ്റ്റിൻ മഞ്ഞളി,ജോഷി മാത്യു തേറാട്ടിൽ, ഷൈന ജോർജ് എന്നിവർ പ്രസംഗിച്ചു.