ഓഹരി വിപണിയിൽ 15 വർഷം പൂർത്തിയാക്കി മുത്തൂറ്റ് ഫിനാൻസ്
Friday 08 May 2026 12:59 AM IST
കൊച്ചി: ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ട് 15 വർഷം പൂർത്തിയാക്കി പ്രമുഖ സ്വർണപ്പണയ എൻ.ബി.എഫ്.സിയായ മുത്തൂറ്റ് ഫിനാൻസ്. 2011ൽ ലിസ്റ്റ് ചെയ്തതിന് ശേഷം സ്ഥിരതയാർന്ന വളർച്ചയും പ്രവർത്തന മികവുമാണ് കമ്പനി കാഴ്ചവെക്കുന്നത്. കമ്പനിയുടെ വിപണിമൂല്യം 2011ലെ 6000 കോടി രൂപയിൽ നിന്ന് 25 മടങ്ങ് വർദ്ധിച്ച് കഴിഞ്ഞ ജനുവരിയിൽ 1.5 ലക്ഷം കോടി രൂപ കവിഞ്ഞിരുന്നു. ഒരു ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള കേരളത്തിലെ ഏക കമ്പനിയും മുത്തൂറ്റ് ഫിനാൻസാണ്. അഞ്ച് വർഷത്തിനിടെ ഓഹരി വില ഇരട്ടിയിലധികം ഉയർന്നു.
വിശ്വാസം, സത്യസന്ധത, ഉപഭോക്താക്കൾക്ക് നൽകുന്ന മുൻഗണന എന്നീ മൂല്യങ്ങളിലൂന്നിയാണ് സ്ഥാപനത്തിന്റെ പ്രവർത്തനമെന്ന് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു.