പുതുച്ചേരിയിൽ വീണ്ടും രംഗസ്വാമി യുഗം

Tuesday 05 May 2026 1:12 AM IST

പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ എൻ.ഡി.എ ഭരണം നിലനിറുത്തി. ഓൾ ഇന്ത്യ എൻ.ആർ. കോൺഗ്രസിന്റെ പ്രസിഡന്റും നിലവിലെ മുഖ്യമന്ത്രിയുമായ എൻ.രംഗസ്വാമി മുഖ്യമന്ത്രിയായി തുടരും. അഞ്ചാം വട്ടമാണ് രംഗസ്വമി മുഖ്യമന്ത്രിയാകുന്നത്.

30 സീറ്റുള്ള പുതുച്ചേരിയിൽ എൻ.ഡി.എയ്ക്ക് 18 സീറ്റുകൾ ലഭിച്ചു. അതിൽ 12 എണ്ണം എൻ.ആർ.കോൺഗ്രസിനാണ്. എൻ.രംഗസ്വാമി മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും (തഞ്ചാവടി, മംഗലം) വിജയിച്ചു.

സഖ്യ ധാരണ ലംഘിച്ച് അഞ്ച് മണ്ഡലങ്ങളിൽ ഡി.എം.കെയും കോൺഗ്രസും പരസ്പരം മത്സരിച്ചിരുന്നു.

കഴിഞ്ഞ തവണ എൻ.ഡി.എയ്ക്ക് ലഭിച്ചത് 16 സീറ്റുകൾ. എൽ.ജെ.കെയിൽ നിന്ന് വിജയിച്ചത് ലോട്ടറി രാജാവ് എന്നറിയപ്പെടുന്ന സാന്റിയാഗോ മാർട്ടിന്റെ മകൻ ജോസ് ചാൾസ് മാർട്ടിനാണ്.

ബി.ജെ.പിക്ക് നാല്

സീറ്റുകൾ

 എൻ.ആർ.കോൺഗ്രസിന് 12 സീറ്റുകൾ

 മുന്നണിയിലെ രണ്ടാം കക്ഷിയായ ബി.ജെ.പിക്ക് നാലു സീറ്റുകൾ

 മറ്ര് ഘടകകക്ഷികളായ അണ്ണാ ഡി.എം.കെയും എൽ.ജെ.കെയും ഓരോ സീറ്റുകളിൽ വിജയിച്ചു

 'ഇന്ത്യ" മുന്നണി

ഡി.എം.കെ- 5

കോൺഗ്രസ് -1

ടി.വി.കെ- 2

എൻ.വൈ.എം.കെ-1

 സ്വതന്ത്രർ -3