ടി.വി.കെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ഹർജി
Saturday 09 May 2026 12:06 AM IST
ന്യൂഡൽഹി: തമിഴ്നാട്ടിലെ സർക്കാർ രൂപീകരണത്തിൽ സുപ്രീംകോടതി ഇടപെടൽ ആവശ്യപ്പെട്ട് ഹർജി. ഏറ്റവും വലിയ ഒറ്റകക്ഷിയായ ടി.വി.കെയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കണം. ഇതിനാവശ്യമായ നിർദ്ദേശം ഗവർണർ രാജേന്ദ്ര ആർലേക്കറിന് നൽകണമെന്ന് ടി.വി.കെ പ്രവർത്തകയും അഭിഭാഷകനുമായ പി. ഏഴിലരസി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.