അപ്പീൽ ട്രൈബ്യൂണലിൽ നിന്ന് രാജിവച്ച് ടി.എസ്. ശിവജ്ഞാനം
Saturday 09 May 2026 12:29 AM IST
കൊൽക്കത്ത: എസ്.ഐ.ആർ പ്രക്രിയയുടെ ഭാഗമായി പേരുകൾ ഒഴിവാക്കിയതിനെതിരെയുള്ള പരാതികൾ കേൾക്കാൻ രൂപീകരിച്ച അപ്പീൽ ട്രൈബ്യൂണലിൽ നിന്ന് കൊൽക്കത്ത ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം രാജിവച്ചു. രാജിക്കത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറിയതായി അദ്ദേഹം അറിയിച്ചു. വോട്ടർപ്പട്ടികയിൽനിന്ന് വ്യാപകമായി പേരുകൾ നീക്കം ചെയ്യുന്നതിനെതിരെയുള്ള അപ്പീലുകൾ പരിഗണിക്കാൻ സുപ്രീം കോടതി നിർദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമിച്ച 19 മുൻ ജഡ്ജിമാരിൽ ഒരാളായിരുന്നു .