പുതുച്ചേരി: 13ന് രംഗസ്വാമി സ‌ർക്കാർ അധികാരമേൽക്കും

Sunday 10 May 2026 12:42 AM IST

പുതുച്ചേരി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ എൻ.ഡി.എ സർക്കാർ 13ന് അധികാരമേൽക്കും. എൻ.രംഗസ്വാമി വീണ്ടും മുഖ്യമന്ത്രിയാകും.

എൻ.ഡി എ നിയമസഭാ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷം എൻ.ആർ കോൺഗ്രസ് പ്രസിഡന്റു കൂടിയായ എൻ രംഗസാമി ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസ്നാഥനെ കണ്ട് പുതുച്ചേരിയിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിച്ച് കത്ത് കൈമാറി.30 അംഗ നിയമസഭയിൽ എൻ.ഡി.എ 18 സീറ്റുകൾ നേടിയിരുന്നു. ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് 12 സീറ്റുകളിൽ വിജയിച്ചു. ബി.ജെ.പി നാലെണ്ണം നേടി. അണ്ണാ ഡി.എം.കെയും ലക്ഷ്യ ജനനാക കച്ചിയും ഓരോ സീറ്റ് വീതം നേടി.