ബഹുതുലെ ഇന്ത്യൻ ടീമിന്റെ സ്പിൻ കോച്ചായേക്കും

Friday 08 May 2026 11:54 PM IST

മുംബയ് : ഇപ്പോൾ ഐ.പി.എൽ ടീം പഞ്ചാബ് കിംഗ്സിന്റെ സ്പിൻ ബൗളിംഗ് കോച്ചായ മുൻ ഇന്ത്യൻ സ്പിന്നർ സെയ്‌രാജ് ബഹുതുലെ ഐ.പി.എല്ലിന് ശേഷം ഇന്ത്യൻ ടീമിന്റെ സ്പിൻ കോച്ചായെത്തിയേക്കും. ഇന്ത്യൻ ചീഫ് കോച്ച് ഗൗതം ഗംഭീറിന്റെ ലവശ്യപ്രകാരമാണ് ബഹുതുലെയെ സപ്പോർട്ടിംഗ് സ്റ്റാഫിൽ ഉൾപ്പെടുത്തുന്നത്.