ഹർത്താലിന് ഐക്യദാർഢ്യം

Wednesday 29 April 2026 7:37 AM IST

ഹരിപ്പാട്: നിധിൻരാജിന്റെ ആത്മഹത്യക്ക് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്തു മാതൃകാ പരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകൾ നടത്തിയ ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള തണ്ടാൻ മഹാസഭ. കാർത്തികപ്പള്ളി താലൂക്ക് മുതുകുളം വടക്ക് 296-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ മുതുകുളം വടക്ക് ചുളത്തെരുവ് ജംഗ്ഷനിൽ നടത്തിയ മാർച്ച് താലൂക്ക് കൗൺസിലർ രവിപുരത്ത് രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. ശാഖാപ്രസിഡന്റ് വി.വാസുദേവൻ,സെക്രട്ടറി ശിവദാസ്സൻമങ്ങാട്ട്,യു.ഷൺമുഖൻ,എസ്.സുനിൽ,അയ്യപ്പൻ കിഴക്കെവീട്, സരസ്വതിചന്ദ്രൻ,എൻ.ലക്ഷ്മി, എൻ.ഗോപാലകൃഷ്ണൻ,പുരുഷോത്തമൻ , ഗോപാലകൃഷ്ണൻ നല്ലൂർ മഠം,രാഹുൽ,രാജീവൻ തുടങ്ങിയവർ സംസാരിച്ചു.