ഡോ.പത്മകുമാറിന് യാത്രയയപ്പ്
Wednesday 29 April 2026 7:45 AM IST
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പത്മകുമാറിന് സംസ്ഥാന രക്ത ദാന സമിതി സംസ്ഥാനക്കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ന്യൂറോ മെഡിസിൻ വിഭാഗം മേധാവി ഡോ.സി.വി ഷാജിയെ ഉപഹാരം നൽകി ആദരിച്ചു. നിയമസേവന അതോറിട്ടി സബ് ജഡ്ജിയും സെക്രട്ടറിയുമായ പ്രമോദ് മുരളി ഉദ്ഘാടനം നിർവ്വഹിച്ചു. രക്തദാന സമിതി പ്രസിഡന്റ് എം.മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു.കെ.അജയകുമാർ,ഡോ.ടി.ആർ.അനിൽ കുമാർ, ടി.എം കുര്യൻ, അഷ്റഫ് കുന്നക്കാട്, ജോപ്പൻ ജോയി വാരിക്കോട്, വി.ജെ.ബാഹുലേയൻ എന്നിവർ സംസാരിച്ചു.