തണ്ണീർപ്പന്തൽ ആരംഭിച്ചു

Thursday 30 April 2026 12:46 AM IST

വെച്ചൂർ : വെച്ചൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് തണ്ണീർപ്പന്തൽ ആരംഭിച്ചു. കൊടും ചൂടിൽ ജനങ്ങൾക്ക് ആശ്വാസമേകാൻ ബാങ്കിന് മുമ്പിലാണ് പന്തൽ ഒരുക്കി, പൊതുജനങ്ങൾക്കും, വഴിയാത്രികാർക്കും ദാഹജലം നൽകുന്ന പ്രവർത്തനം ആരംഭിച്ചത്. ബാങ്ക് പ്രസിഡന്റ് ഒ.ബഷീർ പന്തൽ ഉദ്ഘാടനം ചെയ്തു. സി.പി.എം ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ.വി ജയ്‌മോൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി എ.എം സോമനാഥൻ, ബാങ്ക് ഡയറക്ടർ ബോർഡംഗം വി.കാർത്തികേയൻ എന്നിവർ പങ്കെടുത്തു. സെക്രട്ടറി അൻഷു സുനീഷ് നന്ദിയും പറഞ്ഞു.